Wednesday, 14 September 2022

‘കോൺ​ഗ്രസ് ഛോഡോ’; ഗോവയിൽ മുൻ മുഖ്യമന്ത്രിയടക്കം അടക്കം 8 എംഎൽഎമാർ ബിജെപിയിലേക്ക്

പനജി

ഭാരത് ജോഡോയുമായി യാത്ര തിരിച്ച് അധികം കഴിയുന്നതിനുമുമ്പുതന്നെ കോൺഗ്രസിന് കനത്ത തിരിച്ചടിയുമായി ‘കോൺഗ്രസ് ഛോഡോ’ നടപ്പാക്കി ഗോവയിലെ കോൺഗ്രസ് എംഎൽഎമാർ കൂറുമാറി ബിജെപിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തടക്കമാണ് കൂറുമാറിയത്. കാമത്തിനെക്കൂടാതെ, മുതിർന്ന നേതാവ് മെെക്കിൾ ലോബോ, ഡെലിലാ ലോബോ, രാജേഷ് ഫൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലെക്സിയോ സെക്വേറ, റുഡോൾഫ് ഫെർണാണ്ടസ് എന്നീ എൽഎൽമാരാണ് ബിജെപിയിൽ ചേർന്നത്. ഗോവയിൽ കോൺഗ്രസിന് 11 എംഎല്‍എമാരാണുണ്ടായിരുന്നത്. ഇതിൽ എട്ട് പേരാണ് ബിജെപിയിൽ ചേർന്നത്.

കെ.ടി.ജലീലിനെതിരെയുണ്ടായത് കള്ളപ്രചാരണം

ന്യൂഡൽഹി

കശ്മീർ പരാമർശത്തിൽ കെ.ടി.ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാൻ ഡൽഹി റോസ് അവന്യു കോടതി ഉത്തരവിട്ടെന്ന പ്രചാരണം തെറ്റെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. കേസ് സെപ്തംബർ 14 ലേക്ക് മാറ്റിവെയ്ക്കുന്നു എന്നുമാത്രമാണ് കോടതി ഉത്തരവിലുള്ളത്. സിബിഐ അഭിഭാഷകനായ ജി എസ് മണിയാണ് തെറ്റായ വാർത്ത പ്രചരിപ്പിക്കാൻ നേതൃത്വം നൽകിയത്. മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങളടക്കം ഈ പ്രചാരണം ഏറ്റെടുക്കുകയായിരുന്നു.

‘കോൺ​ഗ്രസ് ഛോഡോ’; ഗോവയിൽ മുൻ മുഖ്യമന്ത്രിയടക്കം അടക്കം 8 എംഎൽഎമാർ ബിജെപിയിലേക്ക്

പനജി ഭാരത് ജോഡോയുമായി യാത്ര തിരിച്ച് അധികം കഴിയുന്നതിനുമുമ്പുതന്നെ കോൺഗ്രസിന് കനത്ത തിരിച്ചടിയുമായി ‘കോൺഗ്രസ് ഛോഡോ’ നടപ്പാക്കി ഗോവയിലെ കോൺഗ...